KottayamKeralaNews

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ മദ്യവില്പന: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് കെസിബിസി

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡികളില്‍ മദ്യക്കടകള്‍ തുറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു

കോട്ടയം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യവില്പന ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു. തീരുമാനം മദ്യം വാങ്ങാനെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭീഷണിയാണ്. മന്ത്രിയുടെ നീക്കം കണ്ടാല്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് തോന്നുമെന്നും കെസിബിസി പറഞ്ഞു.

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്പോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ലെന്നും ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും കെസിബിസി പ്രസ്താവനയിലൂടെ അറിയിച്ചു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡികളില്‍ മദ്യക്കടകള്‍ തുറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി കോംപ്ലക്‌സുകളില്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികള്‍ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. ബെവ്‌കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടല്‍. കെഎസ്ആര്‍ടിസിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി തങ്ങളുടെ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പരിശോധനയും ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button