തിരുവനന്തപുരം: പേട്ട കൊലപാതകം വഴിത്തിരിവിൽ. അനീഷിനെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലമെന്ന് പ്രതി ലാലൻ പോലീസിനോട് കുറ്റസമ്മതം നടത്തി. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു കുത്തിയതെന്നും മുൻവൈരാഗ്യം മൂലമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി. രാത്രിയില്‍ പെണ്‍കുട്ടിയുടെ മുറിയിൽ കണ്ടത് കള്ളനെയാണെന് കരുതിയായിരുന്നു കുത്തിയതെന്നായിരുന്നു പ്രതി ആദ്യം നൽകിയ മൊഴി. ഇത് വിശ്വസനീയമല്ലെന്ന് കണ്ടതോടെ, പോലീസ് കൃത്യമായ അന്വേഷണം നടത്തുകയായിരുന്നു.
അതേസമയം, അനീഷിന്റെ ഫോൺ രേഖകൾ പരിശോധിക്കുകയാണ് പോലീസ്. പ്രതി സൈമണ്‍ ലാലന്റെ ഭാര്യ പുലര്‍ച്ചെ ഫോണ്‍ ചെയ്ത് അത്യാവശ്യമായി പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് അറിയിച്ചുവെന്നാണ് അനീഷിന്റെ മാതാപിതാക്കള്‍ പറയുന്നത്. മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞതോടെ തിരികെ പ്രതിയുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെങ്കിലും മകനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
പേട്ട ചായക്കുടി ലൈനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു പത്തൊമ്പതുകാരനായ അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് പിതാവ് സൈമണ്‍ ലാല ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ലാല പിടിവലിക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments