
ന്യൂഡൽഹി : തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അയോധ്യ സന്ദർശിക്കും. രാവിലെ 10.15 ന് ഹനുമാൻഗഡ് ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ശ്രീരാമ തീർത്ഥ് ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥന നടത്തും. തുടർന്ന് ഉച്ചയ്‌ക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും ആഭ്യന്തര മന്ത്രി പങ്കെടുക്കും. ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഗോരഖ്പൂരിലെ ശാന്ത കബീർ നഗറിൽ നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. വൈകീട്ട് നാല് മണിക്ക് ബാറിലിയിൽ അമിത് ഷാ റോഡ് ഷോ നടത്തും, തുടർന്ന് 7 മണിക്ക് നേതാക്കളുമായി കൂടിക്കാഴ്ചയുമുണ്ടാകും.
Read Also : വയോധികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
യു.പി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള അമിത് ഷാ സംസ്ഥാനത്തെത്തുന്നത്. ഇന്നലെയും അദ്ദേഹം യുപിയിലെ പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു.
Post Your Comments