KollamNattuvarthaLatest NewsKeralaNews

വ​യോ​ധി​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി അറസ്റ്റിൽ

അ​ഞ്ചാ​ലും​മൂ​ട്​ കു​രീ​പ്പു​ഴ പേ​ന​യ​ത്ത് കി​ഴ​ക്ക​ത്തി​ൽ ശ്യാം​കു​മാ​റാ​ണ്​ (36) പി​ടി​യി​ലാ​യ​ത്

അ​ഞ്ചാ​ലും​മൂ​ട്​: കു​രീ​പ്പു​ഴ അ​യ്യ​ൻ​കോ​യി​ക്ക​ൽ ക്ഷേ​ത്ര ക​ള​ത്ത​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​ഞ്ചാ​ലും​മൂ​ട്​ പൊ​ലീ​സ്​​ പി​ടി​യി​ൽ. അ​ഞ്ചാ​ലും​മൂ​ട്​ കു​രീ​പ്പു​ഴ പേ​ന​യ​ത്ത് കി​ഴ​ക്ക​ത്തി​ൽ ശ്യാം​കു​മാ​റാ​ണ്​ (36) പി​ടി​യി​ലാ​യ​ത്. സു​കു​മാ​ര​പി​ള്ള​യെ​യാ​ണ് ക​ത്തി കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ 26ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് കേസിനാസ്പദമായ​ സം​ഭ​വം. നെ​ഞ്ച​ത്ത് ച​വി​ട്ടി ഉ​ണ​ർ​ത്തി ക​ത്തി കൊ​ണ്ട്​ നെ​ഞ്ചി​ലും വ​യ​റ്റി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വ​ഴി​ത്ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.

Read Also : മലയാളി കഴിഞ്ഞ അഞ്ചുവർഷം മദ്യം കഴിച്ച് സർക്കാർ ഖജനാവിലേക്ക്‌ നികുതിയായി നൽകിയത് 46,546.13 കോടി രൂപ

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ ശ്യാം​കു​മാ​റി​നെ കേ​ര​ള​പു​ര​ത്തു ​നി​ന്നാണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടിയത്. അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ദേ​വ​രാ​ജന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ശ്യാം, ​സി​റാ​ജു​ദ്ദീ​ൻ, ല​ഗേ​ഷ്, പ്ര​ദീ​പ്, എ.​എ​സ്.​ഐ റെ​ജി​മോ​ൻ, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button