Latest NewsUAENewsInternationalGulf

പുതുവത്സരാഘോഷം: കോവിഡ് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി

അബുദാബി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് അബുദാബി. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പാണ് പുതുവത്സരാഘോഷം നടത്തുന്ന സ്ഥാപനങ്ങൾക്കും വിനോദ കേന്ദ്രങ്ങൾക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത്. ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഗ്രീൻ പാസ് നിർബന്ധമാണ്. 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം.

Read Also: സിൽവർലൈൻ ജനവിരുദ്ധം, വരേണ്യവർഗത്തിനായുള്ള പദ്ധതി; മോദി സർക്കാരിന്റെ നയം പിണറായിയും തുടരുകയാണെന്ന് വിഡി സതീശൻ

ആഘോഷപരിപാടികളിൽ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്‌നവീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവർ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കുകയും വേണമെന്നാണ് നിർദ്ദേശം. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് പിസിആർ ടെസ്റ്റ് എടുത്താൽ 14 ദിവസത്തേക്ക് അൽ ഹൊസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻപാസ് ലഭിക്കും. ഇത് കൂടാതെ 96 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉള്ളവർക്കാണ് ആഘോഷ പരിപാടികളിൽ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

സ്ഥാപനങ്ങളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന കവാടത്തിൽ ഇഡിഇ സ്‌കാനറിൽ ശരീരോഷ്മാവ് പരിശോധിക്കണം. 60 ശതമാനം ശേഷിയിൽ മാത്രമെ ആളുകൾക്ക് പ്രവേശനം അനുവദിക്കൂ. ആഘോഷ പരിപാടി നടക്കുന്ന സ്ഥലം അണുവിമുക്തമാക്കണം, സാനിറ്റൈസറുകൾ ലഭ്യമാക്കണം, മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കാൻ കർമസമിതിയെ നിയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്.

Read Also: പാദരക്ഷകളുടെയും തുണിത്തരങ്ങളുടെും നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button