ThiruvananthapuramLatest NewsKeralaNattuvarthaNews

ശകുനവും വിശ്വാസവും പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന മുരളി സോണിയാഗാന്ധിയെയും അപശകുനമായി കണക്കാക്കുമോ?:പികെ ശ്രീമതി

തിരുവനന്തപുരം: സോണിയാഗാന്ധി കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തുമ്പോള്‍ പൊട്ടിവീണതിനെ മുരളീധരന്‍ എങ്ങനെ കാണുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. ശകുനവും വിശ്വാസവുമൊക്കെ പറഞ്ഞ് മുരളീധരൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയാണ്. ഇത്തരത്തിൽ സോണിയാഗാന്ധിയെയും അപശകുനമായി കണക്കാക്കുമോയെന്നും ശകുനം പിഴച്ച സ്ഥിതിക്ക് കോണ്‍ഗ്രസിന്റെ പതനം ഭയന്ന് മുരളി ഇനി ബിജെപിയില്‍ ചേരുമോയെന്നും പികെ ശ്രീമതി ചോദിച്ചു.

മുഖ്യമന്ത്രിക്കും ശ്രീ ശശി തരൂര്‍ എംപിക്കുമെതിരെ മുരളീധരൻ നടത്തുന്ന പ്രസ്താവനകൾ അതിരുവിടുന്നുവെന്ന് ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണമെന്നും മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അന്ധവിശ്വാസത്തിലും വിദ്വേഷത്തിലും നിന്നുണ്ടായതാണെന്നും പികെ ശ്രീമതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button