ഇസ്ലാമാബാദ്: ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് വെളിപ്പെടുത്തി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാവ് താഹിർ അഷ്റഫി. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന രാജ്യമാണ് പാകിസ്ഥാനെന്നും അഷ്റഫി പറഞ്ഞു. റാവൽപിണ്ടിയിലെ മർഹബ മസ്ജിദിൽ, വിദ്യാർത്ഥി കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മതത്തെ അപമാനിക്കാനോ മറ്റുള്ളവരെ നിന്ദിക്കാനോ അനുവദിക്കാത്ത സമാധാനത്തിന്റെ മതമാണ് ഇസ്ലാമെന്ന് അഷ്റഫി പറഞ്ഞു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പീഡനങ്ങൾ കണ്ടിട്ടും ലോകരാജ്യങ്ങൾ ഇടപെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റെവിടെയെങ്കിലും അവകാശ ലംഘനമുണ്ടായാൽ അന്താരാഷ്ട്ര സമൂഹം ഇടപെടുമെന്നും ഇന്ത്യയുടെ കാര്യത്തിൽ ഇവർ മൗനം പാലിക്കുകയുമാണ് ചെയ്യുന്നതെന്ന് അഷ്റഫി ആരോപിച്ചു.
നിയമം കൈയ്യിലെടുക്കുന്നതും ആരുടെയെങ്കിലും സ്വത്ത് കത്തിക്കുന്നതും ശരീഅത്തിന് വിരുദ്ധമായതിനാൽ ഇസ്ലാം ഈ പ്രവർത്തികൾ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളുടെയും അമുസ്ലിംകളുടെയും അവകാശങ്ങളുടെ സംരക്ഷകനാണ് പാകിസ്ഥാൻ ഭരണഘടനയെന്ന് അഷ്റഫി പ്രസ്താവിച്ചു.
Post Your Comments