Latest NewsInternational

ലോകം ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിൽ, വരുന്നത് ‘കൊവിഡ് സുനാമി’യെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍

വാക്സിനേഷന്‍ എടുക്കാത്തവര്‍ മരിക്കാനുള്ള സാധ്യത വാക്സിന്‍ എടുത്തവരേക്കാള്‍ പലമടങ്ങ് കൂടുതലാണ്

ന്യൂഡൽഹി: ലോകം ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണെന്ന് ഡബ്യു എച്ച്‌ ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം. കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകള്‍ ഒരുമിച്ച്‌ പ്രചരിക്കുന്നതാണ് ആശങ്ക നിറയ്ക്കുന്നത്. മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടിക്കാട്ടുന്നു. ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. കഴിഞ്ഞ ദിവസം ബ്രീഫിംഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോണ്‍ വകഭേദം വാക്സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഈ ഒരു സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയും അത് തുടരുകയും ചെയ്യും, ഇത് വീണ്ടും സാധാരണ ജീവിതത്തെയും ഉപജീവനത്തെയും തടസ്സപ്പെടുത്തുകയും ചെയ്തേക്കും. എല്ലാവരും വാക്സിനേഷന്‍ എടുക്കുക എന്നുള്ളതാണ് പ്രധാനം. വാക്സിനേഷന്‍ എടുക്കാത്തവര്‍ മരിക്കാനുള്ള സാധ്യത വാക്സിന്‍ എടുത്തവരേക്കാള്‍ പലമടങ്ങ് കൂടുതലാണ്. ഒമിക്റോണ്‍ വ്യാപനം വളരെ വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, വാക്സിനേഷനു പുറമേ, അണുബാധയുടെ തരംഗത്തെ തടയാന്‍ ആരോഗ്യ പ്രവര്‍ത്തകരെയും സംവിധാനങ്ങളെയും സംരക്ഷിക്കാനും പൊതുജനാരോഗ്യ സാമൂഹിക നടപടികളും ആവശ്യമാണെന്നും ടെഡ്രോസ് പറഞ്ഞു.

വാക്സിനുകള്‍ തുല്യമായി പങ്കിടാനുള്ള രാജ്യങ്ങള്‍ക്കായുള്ള തന്റെ ആഹ്വാനം ടെഡ്രോസ് ആവര്‍ത്തിക്കുകയും ചെയ്തു. സമ്പന്ന രാജ്യങ്ങള് ബൂസ്റ്ററുകള്‍ക്ക് ഊന്നല്‍ നല്‍കുന്നത് ദരിദ്ര രാജ്യങ്ങളെ ബുദ്ധിമുട്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 2022-ന്റെ മധ്യത്തോടെ എല്ലാ രാജ്യങ്ങളും 70% വാക്‌സിന്‍ കവറേജ് എന്ന ലക്ഷ്യത്തിലെത്താന്‍ ലോകാരോഗ്യ സംഘടന പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് പകര്‍ച്ചവ്യാധിയുടെ നിശിത ഘട്ടം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഡെല്‍റ്റയും ഒമിക്‌റോണും ഇപ്പോള്‍ ഇരട്ട ഭീഷണികളാണ്, ഇത് കേസുകള്‍ റെക്കോര്‍ഡ് സംഖ്യകളിലേക്ക് നയിക്കുന്നു, ഇത് ആശുപത്രിയിലും മരണത്തിലും വര്‍ദ്ധനവിന് കാരണമാകുന്നു,’ ടെഡ്രോസ് പറഞ്ഞു. ‘ഡെല്‍റ്റയുടെ അതേ സമയം തന്നെ ഒമിക്രൊണ്‍ വളരെ വേഗം വ്യാപനം ചെയ്യപ്പെടുന്നതും വ്യാപിക്കുന്നതും കേസുകളുടെ സുനാമിയിലേക്ക് നയിക്കുന്നതില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button