Latest NewsCricketNewsSports

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് സൂപ്പർ താരം

ന്യൂസിലാന്‍ഡ് സൂപ്പർ താരം റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 17 വര്‍ഷത്തെ കരിയറില്‍ നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടുമുള്ള നന്ദിയും താരം ട്വിറ്ററിലൂടെ അറിയിച്ചു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്സ് ടീമുകള്‍ക്കെതിരെയുള്ള ഏകദിന പരമ്പരയിലും കളിച്ചാണ് ടെയ്‌ലര്‍ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുക. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച താരമാണ് റോസ് ടെയ്‌ലര്‍.

Read Also:- തടി കൂടാതിരിക്കാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം..!

37കാരനായ റോസ് ടെയ്‌ലര്‍ 110 ടെസ്റ്റിലും 233 ഏകദിനങ്ങളിലും 102 ടി20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 21 സെഞ്ച്വറികള്‍ ഉള്‍പ്പടെ 8576 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ദ്ധ സെഞ്ചുറികളോടെ 1909 റണ്‍സും താരം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button