KeralaLatest NewsNews

‘രാജേന്ദ്രൻ പറഞ്ഞ് നടക്കുന്നതിന് മറുപടി പറയലല്ല പാർട്ടിക്കാരുടെ പണി’: പരിഹസിച്ച് എംഎം മണി

ഇടുക്കി : തെരഞ്ഞെടുപ്പ് വീഴ്ചയെ തുടർന്ന് എസ്. രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍
സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ രാജേന്ദ്രനെ പരിഹസിച്ച് എംഎം മണി. രാജേന്ദ്രൻ പറഞ്ഞ് നടക്കുന്നതിന് മറുപടി പറയലല്ല പാർട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാർട്ടി തന്നെ മറുപടി നൽകുമെന്നും എംഎം മണി പറഞ്ഞു. രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും മണി പരിഹസിച്ചു.

Read Also :  കൊലപാതകങ്ങൾ നടത്തി സ്വർണവും പണവും കവർന്നിട്ടും, വയോധികയെ പീഡിപ്പിച്ചിട്ടും പൂർണ തൃപ്തി കിട്ടിയില്ല: റിപ്പർ ജയാനന്ദൻ

അതേസമയം, പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരിൽ പുറത്താക്കാനുള്ള സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശക്ക് മറുപടിയുമായി എസ്.രാജേന്ദ്രൻ രംഗത്തെത്തി. ആത്മാര്‍ത്ഥമായാണ് ഇക്കാലമത്രയും പാര്‍ട്ടിയിൽ പ്രവര്‍ത്തിച്ചതെന്നും ആരുടെയെങ്കിലും കഥയ്ക്ക് അനുസരിച്ച് അഭിനയിക്കാൻ തനിക്ക് അറിയില്ലെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.തന്നെ പുകച്ച് പുറത്താക്കാൻ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ കുറെ കാലമായി ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button