ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കരകുളം മുല്ലശ്ശേരി മുണ്ടൂര്‍ അതുല്യ ഗാര്‍ഡന്‍സില്‍ ശരത്ത് ആണ് അറസ്റ്റിലായത്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.

Read Also : സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം: ശബരിമല, ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ബാധകമല്ല

1.54 കിലോഗ്രാം കഞ്ചാവ്, 12 ഗ്രാം ഹാഷിഷ് ഓയില്‍, 0.130 മില്ലിഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 0.540 മില്ലിഗ്രാം എംഡിഎംഎ, 1.271 ഗ്രാം നെട്രോസെപാം ഗുളികകള്‍ എന്നിവയാണ് പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്നുകള്‍ കടത്താന്‍ ഉപയോഗിച്ച യമഹ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button