Latest NewsCricketNewsSports

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 94 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. അവസാന ദിവസം 211 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത്. 305 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.

നായകന്‍ ഡീന്‍ എല്‍ഗാറും വന്‍ ഡെര്‍ ഡസനും ചേര്‍ന്ന് ഭേദപ്പെട്ട രീതിയിൽ നാലാം ദിനം അവസാനിപ്പിക്കാനിരിക്കെ ഇരട്ടപ്രഹരവുമായി ബുംറ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. ഇന്നത്തെ ആദ്യ സെഷന്‍ മത്സരഫലത്തെ നിര്‍ണയിക്കും. വിക്കറ്റുകള്‍ നേടാനുറച്ച് ഇന്ത്യയും ചെറുത്തുനിന്ന് ജയിക്കാന്‍ ദക്ഷിണാഫ്രിക്കയും ശ്രമിക്കുമ്പോള്‍ സെഞ്ചൂറിയനില്‍ തീപാറും.

Read Also:- ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ

അതേസമയം, ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍മാരുടെ ഇപ്പോഴത്തെ ഫോം നോക്കുകയാണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് അധിക സമയം പിടിച്ചുനില്‍ക്കാനാവില്ല. ഒരു പക്ഷേ ആദ്യ സെഷനില്‍ തന്നെ കളി തീര്‍ന്നേക്കാം. ദക്ഷിണാഫ്രിക്ക സമനില പിടിക്കാൻ കിണഞ്ഞു ശ്രമിക്കും. അതേസമയം, ഇന്ത്യൻ പേസർമാരിലാണ് ക്യാപ്റ്റൻ കോഹ്‌ലിയുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button