Latest NewsNewsIndia

മനുഷ്യന്റെ മുഖത്തോട് കൂടിയ ആട്ടിൻ കുഞ്ഞ് പിറന്നു: എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, വിചിത്ര സംഭവമെന്ന് നാട്ടുകാർ

മനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ് പിറന്നതിന്റെ ഞെട്ടലിലാണ് അസമിലെ കാച്ചര്‍ ജില്ലയിലുള്ളവർ. മനുഷ്യന്‍റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്. അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലാണ് സംഭവം. വിചിത്ര രൂപത്തിലുള്ള കുഞ്ഞിന്റെ പിറവിയിൽ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ.

കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്‍റേതിന് സമാനമാണ്. എന്നാല്‍ ചെവി ആടിന്‍റേത് പോലെ തന്നെയാണ്. രണ്ട് കാലുകളാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വിചിത്ര ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Also Read:കൊലപാതകങ്ങൾ നടത്തി സ്വർണവും പണവും കവർന്നിട്ടും, വയോധികയെ പീഡിപ്പിച്ചിട്ടും പൂർണ തൃപ്തി കിട്ടിയില്ല: റിപ്പർ ജയാനന്ദൻ

അതേസമയം, ഗുജറാത്തിലും സമാനമായ സംഭവം ഉണ്ടായി. മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള മുഖവുമായി ജനിച്ച ആട്ടിൻകുട്ടിയെ ആരാധിച്ച് ഗുജറാത്തിലെ ഗ്രാമവാസികൾ. ഗുജറാത്തിലെ സെൽതിപാദ ഗ്രാമത്തിൽ ജനിച്ച ആട്ടിൻകുട്ടിയെ ആണ് നാട്ടുകാർ ആരാധിക്കുന്നത്. നാല് കാലും ആടിന്റെ ചെവിയുമായി ജനിച്ച ആട്ടിൻകുട്ടിയുടെ മുഖവും മറ്റ് ശരീരഭാഗങ്ങൾ മനുഷ്യസമാനമാണെന്ന് റിപ്പോർട്ട്. അജയ്ഭായ് വാസവ എന്ന കർഷകന്റെ വീട്ടിലാണ് ആട് ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ ആട്ടിൻകുട്ടിയ്ക്ക് വാലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button