KeralaLatest NewsNews

ഞങ്ങള്‍ തമ്മില്‍ സംഘടനപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കാം: ജിഫ്രി തങ്ങള്‍ക്ക് പിന്തുണയുമായി കാന്തപുരം

കഴിഞ്ഞദിവസം തനിക്കു നേരെ വധഭീഷണി അടക്കം ഉയര്‍ത്തി നിരവധി ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

കോഴിക്കോട്: വധഭീഷണിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പിന്തുണയുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ജിഫ്രി തങ്ങള്‍ക്കെതിരെയുള്ള ഭീഷണി അപലപനീയമാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണെന്നും കാന്തപുരം വ്യക്തമാക്കി. കൊലവിളി നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

‘ഞങ്ങള്‍ തമ്മില്‍ സംഘടനപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കാം. എന്നാല്‍ ഇത്തരം ഭീഷണി സ്വരങ്ങള്‍ക്ക് ആരും കൂട്ടുനില്‍ക്കില്ല. ഒരിക്കലും അത് അനുവദിക്കുകയുമില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം’- കാന്തപുരം പറഞ്ഞു.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…

കഴിഞ്ഞദിവസം തനിക്കു നേരെ വധഭീഷണി അടക്കം ഉയര്‍ത്തി നിരവധി ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ‘ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്‌ലിയാരുടെയും മറ്റു പലരുടെയും അനുഭവം ഉണ്ടാകുമെന്നാണ് ഭീഷണി മുഴക്കിയവര്‍ പറഞ്ഞത്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി’- ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. വഖഫ് വിഷയത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് ആഹ്വാനം ചെയ്ത സമര പരിപാടിയെ തള്ളി പരസ്യ നിലപാട് എടുത്ത സാഹചര്യത്തില്‍ വിമര്‍ശനം തുടരുന്നതിനിടെയാണ് ഭീഷണികളെ കുറിച്ച് ജിഫ്രി തങ്ങള്‍ വെളിപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button