കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ ലീഗിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസല്യാർ. വിഷയത്തിൽ കൂടുതല്‍ കോലാഹലങ്ങള്‍ നടത്തേണ്ടതില്ലെന്ന് ലീഗ് സമരങ്ങളെ പരോക്ഷമായി വിമർശിച്ച് കാന്തപുരം പറഞ്ഞു.
വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നല്‍കിട്ടുണ്ടെന്ന് വീണ്ടും സര്‍ക്കാരിനെ പിന്തുണച്ച് അദ്ദേഹം വ്യക്തമാക്കി.
കൂട്ട ബലാത്സംഗത്തിന് ഇരയായതായി പത്തൊമ്പത്കാരിയുടെ വ്യാജ പരാതി: കരണമറിഞ്ഞ് ഞെട്ടി പോലീസ്
വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നുള്ള പരിശോധനയാണ് വേണ്ടതെന്നും മുസ്‌ലിം ജമാഅത്ത് യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യവെ കാന്തപുരം. അതേസമയം, വഖഫ് വിഷയത്തിൽ മുസ്‌ലിം ലീഗും സര്‍ക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. സർക്കാർ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിക്കും വരെ സമരം തുടരുമെന്ന് ലീഗ് വ്യക്തമാക്കി.
Post Your Comments