MalappuramKeralaNattuvarthaLatest NewsNews

ഈ ശക്തികൾ ആഗ്രഹിക്കുന്നത് സമൂഹ നന്മയല്ല, വർഗീയ കലാപത്തിന് കോപ്പ് കൂട്ടുകയാണ്: എസ്‌ഡിപിഐക്കെതിരെ മുഖ്യമന്ത്രി

മലപ്പുറം: എസ്‌ഡിപിഐ വർഗീയ ശക്തിയാണെന്നും വിവിധ പ്രദേശങ്ങളിൽ ബോധപൂർവം വർഗീയ പ്രചാരണം നടത്തുന്ന ഇവർ സമൂഹ നന്മ ആഗ്രഹിക്കുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് മതനിരപേക്ഷമല്ലെന്നും അവർ കാണിക്കുന്ന പൊയ്മുഖങ്ങൾ ആളുകൾക്ക് മനസിലായിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

‘എസ്‌ഡിപിഐ മറ്റൊരു വർഗീയ ശക്തിയാണ്. വിവിധ പ്രദേശങ്ങളിൽ ബോധപൂർവം വർഗീയ പ്രചാരണം നടത്തുന്നു. ഈ ശക്തികൾ ആഗ്രഹിക്കുന്നത് സമൂഹ നന്മയല്ല. കഴിയുമെങ്കിൽ വർഗീയ കലാപത്തിന് കോപ്പ് കൂട്ടുകയാണ്. വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സർക്കാരാണ് സംസ്ഥാനത്തേത്. പിണറായി വിജയൻ പറഞ്ഞു.

കാമുകിയുടെ മകളെ പ്രണയിച്ച യുവാവ് കാമുകിയെ കൊലപ്പെടുത്തി: സ്വത്തിനു വേണ്ടിയെന്ന് പോലീസ്

മുസ്ലീം ലീഗ് തീവ്ര വർഗീയ നിലപാട് ഏറ്റെടുത്തിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുകയാണ് ലീഗെന്ന് അദ്ദേഹം ആരോപിച്ചു. തീവ്ര വർഗീയതയുടെ കാര്യത്തിൽ എസ്.ഡി.പി.ഐയോട് മൽസരിക്കുകയാണ് ലീഗ്. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണം. നുണ പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button