Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 744 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 744 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 233 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ബുധനാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: കോൺഗ്രസ് ഭരണത്തിലേറിയൽ ഒരാഴ്ചയ്ക്കകം മതപരിവർത്തന നിരോധന ബിൽ പിൻവലിക്കും: സിദ്ധരാമയ്യ

5,54,665 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,41,388 പേർ രോഗമുക്തി നേടി. 8,874 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 43 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 50,396,543 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ആർഎസ്‌എസും, എസ്ഡിപിഐയും നാടിനെ ഭിന്നിപ്പിക്കുന്നു : കേരള പൊലീസ് കവാത്ത് മറക്കുന്ന സേനയായി മാറരുതെന്ന് ബിനോയ് വിശ്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button