
കോഴിക്കോട്: നാദാപുരത്തുനിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. നാദാപുരം മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പറമ്പിൽ, കാട് വെട്ടുന്നതിനിടയിൽ തൊഴിലാളികളാണ് ഇവ കണ്ടെത്തിയത്. നാദാപുരം സിഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments