ബദരീനാഥിൽ നിന്നും ശരണം വിളിയുമായി സെപ്തംബർ 3 ന് കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച മൂന്ന് അയ്യപ്പന്മാർ കേരളത്തിലെത്തി. മകരവിളക്കിന് ശബരിമലയിൽ എത്തി അയ്യപ്പദർശനം നടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. കാസർകോട് സ്വദേശികളായ സനത് കുമാർ, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നീ അയ്യപ്പന്മാർ ആണ് കാൽനടയായി യാത്ര ആരംഭിച്ചത്. സെപ്തംബർ 3 ന് ബദരീനാഥിൽ നിന്നും ആരംഭിച്ച പദയാത്ര ഇന്നലെ കേരളത്തിൽ എത്തി. യുവസാഹസികരായ തീർത്ഥാടക സഹോദരങ്ങൾക്ക് ഹൃദയംഗമമായ അഭിവാദ്യങ്ങൾ നേർന്ന് കുമ്മനം രാജശേഖരൻ.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹിമാലയ സാനുക്കളിൽ നിന്നും ശരണഘോഷം മുഴക്കി മൂന്ന് അയ്യപ്പന്മാർ കാൽനടയാത്രയായി ശബരിമലയിലേക്ക്. മൂവായിരത്തി എഴുന്നൂറ് കിലോമീറ്റർ ദൂരം പിന്നിട്ട് കേരളത്തിൽ പ്രവേശിച്ചു. കാസർകോട് സ്വദേശികളായ സനത് കുമാർ, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നീ അയ്യപ്പന്മാർ ബദരീനാഥിൽ നിന്ന് സെപ്തംബർ 3 നാണ് പദയാത്ര ആരംഭിച്ചത്. യു പി , രാജസ്ഥാൻ , മഹാരാഷ്ട്ര , കർണാടക സംസ്ഥാനങ്ങൾ പിന്നിട്ടു. കാസർകോട് ജില്ലയും കടന്ന് ഇപ്പോൾ കണ്ണൂർ ജില്ലയിൽ യാത്ര തുടരുന്നു. മകരവിളക്കിന് ശബരിമലയിൽ എത്തി അയ്യപ്പദര്‍ശനം നടത്തുകയാണ് ലക്ഷ്യം. യുവസാഹസികരായ തീർത്ഥാടക സഹോദരങ്ങൾക്ക് ഹൃദയംഗമമായ അഭിവാദ്യങ്ങൾ.
Post Your Comments