Latest NewsNewsLife StyleFood & Cookery

ഉള്ളി പൂവ് തോരന്‍

ഉള്ളി പൂവ് തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഉള്ളി പൂവ് തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉള്ളി പൂവ് അരിഞ്ഞത് – ഒരു കപ്പ്‌

കാരറ്റ്‌ -ഒരെണ്ണം ചെറുത്‌ കൊത്തി അരിഞ്ഞത്

വെജിറ്റബിള്‍ ഓയില്‍ – ഒരു ടേബിള്‍ സ്പൂണ്‍

കുഞ്ഞുള്ളി – മൂന്നോ നാലോ ചെറുതായി അരിഞ്ഞത്

പച്ചമുളക് – രണ്ടു ചെറുതായി അരിഞ്ഞത്

കടുക് – അര ടി സ്പൂണ്‍

തേങ്ങാ തിരുമ്മിയത് – കാല്‍ കപ്പ്‌

മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

Read Also : ഇത് ആദ്യമായാണ് പോലീസ് വകുപ്പ് നാഗ്പൂരിലെ ആര്‍എസ്‌എസ് കാര്യവാഹകര്‍ക്ക് പാട്ടത്തിന് കൊടുക്കുന്നത്: ഹമീദ് വാണിയമ്പലം

തയ്യാറാക്കുന്ന വിധം

ഉള്ളി പൂവ്, കാരറ്റ്‌, പച്ചമുളക് അരിഞ്ഞത് എന്നിവ തിരുമ്മിയ തേങ്ങയും ഉപ്പും ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഇളക്കി ചേര്‍ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാകി കുഞ്ഞുള്ളിയും കടുകും വറുത്തു,അതിലേക്കു തേങ്ങ ചേര്‍ത്ത ഉള്ളി പൂവ് മിശ്രിതം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. നന്നായി ചിക്കി തോര്‍ത്തി എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button