KeralaLatest NewsNews

ശബരിമല തീർത്ഥാടന മുന്നൊരുക്കം: മന്ത്രിയുടെ നേതൃത്വത്തിൽ യോഗം

തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് വിപുലമായ യോഗം വിളിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും.

Read Also: അതിവേഗ ഡെലിവറി സംവിധാനം വിപുലീകരിക്കാനൊരുങ്ങി ആമസോൺ, പുതിയ പട്ടികയിൽ 50 നഗരങ്ങൾ കൂടി ഉൾപ്പെടുത്തി

ഞായറാഴ്ച വൈകിട്ട് 3.30 ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പത്തനംതിട്ട ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി ജനപ്രതിനിധികളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

Read Also: അന്വേഷണ പരിധിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം: തോമസ് ഐസക്ക് നൽകിയ ഹർജിക്കെതിരെ എൻഫോഴ്‌സ്‌മെന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button