![](/wp-content/uploads/2020/05/leopard-800.jpg)
പത്തനംതിട്ട: ആങ്ങമൂഴിയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശിയായ സുരേഷിന്റെ വീട്ടിലെ തൊഴുത്തിനോട് ചേര്‍ന്നാണ് പുലിയെ കണ്ടെത്തിയത്.
തുടർന്ന് പരിക്കേറ്റ നിലയില്‍ ആയിരുന്ന പുലിയെ വനം വകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. ഒരു വയസില്‍ താഴെ പ്രായമുള്ള പുലിയാണെന്നാണ് പ്രാഥമിക നിഗമനം.
ആട്ടിന്‍ കൂടിന് സമീപം അവശനിലയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് സംഘം വലവിരിച്ച് പുലിയെ പിടികൂടുകയായിരുന്നു. പുലിക്ക് പരുക്ക് പറ്റിയതെങ്ങനെയെന്ന കാരണം വ്യക്തമല്ല.
Post Your Comments