തിരുവനന്തപുരം: ജില്ലയുടെ മലയോരമേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനും 12 നും ഇടയ്ക്കാണ് ഭൂചലനം ഉണ്ടായത്.
പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏതാണ്ട് 10 കിലോമീറ്റർ ചുറ്റളവിലാണ് ചലനം അനുഭവപ്പെട്ടത്. നെയ്യാർഡാം നിരപ്പുകാല, പന്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാഴിച്ചാൽ, പേരെക്കോണം, മണ്ഡപത്തിൻകടവ് എന്നിവിടങ്ങളിലും ചലനമുണ്ടായി. ഭൂചലനത്തെ തുടർന്ന് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുകയും വീടുകളിൽ ടിവി സ്റ്റാൻഡുകൾ കുലുങ്ങുകയും പാത്രങ്ങൾ തറയിൽ വീഴുകയും ചെയ്തു.
Read Also : സ്കോട്ട് ബോളണ്ട് ഇനി ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കാൻ സാധ്യതയില്ല: റിക്കി പോണ്ടിംഗ്
അതേസമയം ഭൂചലനത്തെ കുറിച്ച് അന്വേഷിക്കാൻ ജലസേചനവകുപ്പ് ശ്രമം ആരംഭിച്ചു. ഡാമിൽ വിവിധയിടങ്ങളിൽ ആക്സിലറോമീറ്റർ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments