ThiruvananthapuramKeralaNattuvarthaLatest NewsNews

‘ശ്വാസം നിലയ്ക്കുന്നത് വരെ മോഹൻ ജെസ്സിയെ വിട്ടില്ല’: എൽ.ഐ.സി ഏജന്റായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്

തിരുവനന്തപുരം: വക്കം സ്വദേശിനിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്. വക്കം രണ്ടാം ഗേറ്റിന് സമീപം ഏറല്‍ വീട്ടില്‍ 53 കാരിയായ ജെസ്സി ട്രെയിൻ തട്ടി മരണപ്പെട്ടതാണെന്ന കേസിലാണ് വഴിത്തിരിവ്. എല്‍ ഐ സി ഏജന്റ് കൂടിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ സുഹൃത്ത് പോലീസിന്റെ പിടിയിൽ. ജെസ്സിയുടെ സുഹൃത്തായ മോഹനന്‍ എന്നയാളെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജെസ്സി എല്‍ ഐ സി ഏജന്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജെസ്സിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 18 ന് പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്. അപകടമരണമാണെന്നായിരുന്നു പോലീസ് കരുതിയത്. എന്നാൽ, മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഒന്നും കാണാതെ വന്നതോടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയന്തി പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയില്‍ ഇവര്‍ സഞ്ചരിച്ചത് ആയി രഹസ്യ വിവരം ലഭിച്ചിരുന്നു.

Also Read:പ്രളയം, ഭൂചലനം, ഉൽക്കാപതനം : 2022-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ

ഇതോടെയാണ്, പോലീസ് മോഹനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ റെയില്‍വേ ട്രാക്കില്‍വെച്ച്‌ ജെസ്സിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്നാണ് മോഹൻ മൊഴി നൽകി. ജെസ്സിയും മോഹനനും തമ്മില്‍ മൂന്ന് വര്‍ഷമായി സൗഹൃദത്തില്‍ ആയിരുന്നു. വര്‍ക്കല അയന്തി പാലത്തിന് സമീപത്തെ ഒരു വീട്ടില്‍ നിന്നും പോളിസി എടുത്തു നല്‍കാം എന്ന് വിശ്വസിപ്പിച്ചു ആണ് മോഹനന്‍ ഇവരെ ഓട്ടോറിക്ഷയില്‍ ആളൊഴിഞ്ഞ ഭാഗമായ അയന്തി പലത്തിന് സമീപം കൊണ്ട്‌ പോയത്. തുടര്‍ന്ന് റെയില്‍വേ ട്രാക്കിലൂടെ നടക്കുമ്ബോള്‍ തൂവാല വച്ചു വാ പൊത്തുകയും റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് ജെസ്സിയുടെ സാരി തന്നെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ജെസ്സിയുടെ മരണം ഉറപ്പിച്ച ശേഷം മോഹനന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button