Latest NewsKerala

കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയെ കബളിപ്പിച്ച്‌ യുവാവ് കാറുമായി കടന്നു: നടന്നത് നാടകീയ സംഭവങ്ങൾ

കാറില്‍ ലോപ്ടോപ്പും പേഴ്സും ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ല.

കൊച്ചി: പട്ടാപ്പകൽ യുവതിയെ കബളിപ്പിച്ച്‌ തട്ടിയെടുത്ത കാറുമായി കടന്നയാളെ നഗരത്തിനുള്ളില്‍ തന്നെ കുടുക്കി സിറ്റി പൊലീസ്.
രക്ഷയില്ലാതെ കാറുപേക്ഷിച്ച്‌ വി​രുതന്‍ തടിതപ്പി. മാമംഗലം സണ്ണി എസ്റ്റേറ്റിലെ താമസക്കാരിയുടെ പുത്തന്‍ ഐ20 കാറാണ് നിമിഷനേരംകൊണ്ട് യുവാവ് കൈക്കലാക്കി കടന്നത്. കാറി​ലുണ്ടായി​രുന്ന ഇവരുടെ ഫോണിലെ ജി.പി.എസ് പൊലീസി​ന് തുണയായി​. കാറില്‍ ലോപ്ടോപ്പും പേഴ്സും ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ല.

കൊച്ചിയില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് കാ‌ര്‍ റാഞ്ചലും പൊലീസ് ചേസും നടന്നത്. സിറ്റി പൊലീസിനെ അരമണിക്കൂ‌ര്‍ വെള്ളം കുടിപ്പിച്ച്‌ മുങ്ങി​യ മോഷ്ടാവ് യുവതിയുടെ സുഹൃത്താണെന്നും സംശയി​ക്കുന്നു. സുഹൃത്തുമായി ചേ‌ര്‍ന്നു വാങ്ങിയതാണെങ്കിലും ഒരിക്കല്‍പോലും യുവതി കാ‌ര്‍ ഇയാള്‍ക്ക് നല്‍കിയിരുന്നി​ല്ല എന്നാണ് നിഗമനം. മാമംഗലത്തെ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയോട് കാ‌ര്‍ പഞ്ചറാണെന്ന് യുവാവ് അറിയിച്ചു.

ഇവ‌ര്‍ പുറത്തിറങ്ങിയ തക്കത്തിന് യുവാവ് കാറി​ല്‍ കയറി​ പാഞ്ഞു. യുവതി അറിയിച്ചതനുസരിച്ച്‌ പാലാരിവട്ടം പൊലീസ് ഇടപെട്ടു. ഇയാള്‍ കടന്നുപോകുന്ന വഴി അപ്പപ്പോള്‍ വയ‌ര്‍ലെസില്‍ സിറ്റി പൊലീസിലെ ടീമുകള്‍ക്ക് എത്തി. പാലാരിവട്ടം വഴി തൃപ്പൂണിത്തുറയിലേക്കാണ് ഇയാള്‍ ആദ്യം പോയത്. പൊലീസ് പിന്നാലെ കൂടിയപ്പോള്‍ ജില്ല വിടുകയായിരുന്നു ലക്ഷ്യം.

കുമ്പളം ടോള്‍പ്ലാസ കടക്കാതെ ഇടറോഡിലൂടെ കാ‌ര്‍ പറത്തിയെങ്കിലും ഹൈവേ പൊലീസ് പിന്നാലെയെത്തി. തുടര്‍ന്ന് മാടവനയില്‍ കാര്‍ ഉപേക്ഷിച്ച്‌ മുങ്ങി​. ഹൈവേ പൊലീസ് എസ്.ഐ രമേശനും ടീമും തൊട്ടടുത്ത് എത്തിയെങ്കിലും തലനാരിഴയ്ക്ക് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button