ലക്നൗ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ജനക്ഷേമ പദ്ധതികളെ എതിർക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഇരിക്കുമ്പോൾ ഭീകരവാദികൾക്ക് പരമാവധി പ്രോത്സാഹനം നൽകി. എന്നാൽ, പാവപ്പെട്ടവർക്ക് വേണ്ടിയും യുവാക്കൾക്ക് വേണ്ടിയും കർഷകർക്ക് വേണ്ടിയും സമാജ് വാദി പാർട്ടി ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപി സർക്കാർ പ്രവർത്തനത്തിൽ വളരെ വ്യത്യസ്തരാണ്. അഴിമതിരഹിത ഭരണം ഉറപ്പാക്കിയതാണ് ബിജെപിയുടെ നേട്ടമെന്നും യോഗി ചൂണ്ടിക്കാട്ടി.
നല്ല സർക്കാർ ഭരണത്തിൽ വരുമ്പോൾ നല്ല പദ്ധതികൾ വരുമെന്ന് യോഗി പറഞ്ഞു. സമാജ്വാദി പാർട്ടിയും ബഹുജൻ പാർട്ടിയും ഭരിച്ചിരുന്നെങ്കിൽ പൊതുഖജനാവിലെ പണം മുഴുവൻ നേതാക്കളുടെ വീട്ടിൽ എത്തുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments