Latest NewsKeralaNews

വര്‍ഗീയത ഇല്ലാത്തത്തിന്റെ കാരണം ലീഗെന്ന് കുഞ്ഞാലിക്കുട്ടി, ആക്രമണങ്ങൾ ഇല്ലാത്തത് സഖാക്കൾ ഉള്ളതുകൊണ്ടെന്ന് കോടിയേരി

കേരളത്തിൽ വർഗീയത ഇല്ലാത്തതിന്റെ ക്രെഡിറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, സമാന അഭിപ്രായ പ്രകടനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നു. കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടത് വർഗീയത ഇല്ലാത്തതിന്റെ ക്രെഡിറ്റ് ലീഗിന് ആണ് എന്നാണെങ്കിൽ, കോടിയേരി അവകാശപ്പെട്ടത് കേരളത്തില്‍ ആക്രമണങ്ങൾ നടക്കാത്തത് കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ട് എന്നായിരുന്നു.

Also Read:പാകിസ്ഥാനിൽ 29 വർഷത്തെ നരകയാതന : കുൽദീപ് സിംഗ് വീട്ടിൽ തിരിച്ചെത്തി

മറ്റ് സംസ്ഥാനങ്ങളേക്കാൾ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. കോൺഗ്രസ്‌ ഒരേസമയത്ത്‌ ഹിന്ദു, മുസ്ലിം വർഗീയത ഇളക്കിവിടുകയാണെന്നും ഇത്‌ ബിജെപിക്ക് ഗുണകരമാകുമെന്നും കോടിയേരി പറഞ്ഞു. ഇത്‌ തിരിച്ചറിഞ്ഞാണ്‌ മുസ്ലിങ്ങൾ അടക്കമുള്ള വലിയ ജനവിഭാഗം സിപിഐ എമ്മിനൊപ്പം അണിനിരക്കുന്നതെന്നും മലപ്പുറം ജില്ലയിൽ 42 ശതമാനം വോട്ടർമാരും എൽഡിഎഫിന്‌ വോട്ട്‌ ചെയ്‌തവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. ലീഗ് ഇല്ലാതെയായാൽ ആലപ്പുഴ മോഡല്‍ വര്‍ഗീയതിയില്‍ ഊന്നിയ രാഷ്ട്രീയം പറയുന്നവർ ആ ഇല്ലായ്മയെ കീഴടക്കുമെന്നും അത് പ്രശ്നമാകുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button