കോയമ്പത്തൂര്‍: പൊള്ളാച്ചിയിലെ കോഴി ഫാമില്‍ ജോലിചെയ്തിരുന്ന മലയാളി ദമ്പതികള്‍ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ല ക്രൈംബ്രാഞ്ച് അറിയിച്ചു.കമ്പനി ജനറല്‍ മാനേജര്‍ ഷിബില്‍ ആലപ്പെറ്റ നല്കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്തും മറ്റുമായി വീടുകളും നിരവധി ഭൂസ്വത്തുക്കളും ദമ്പതികള്‍ വാങ്ങിക്കൂട്ടിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പൊള്ളാച്ചി ആനമല ഒടയാകുളം ചെമ്മണാംപതി റോഡില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എന്‍ ഹാച്ചറീസ് കമ്പനിയുടെ സോണല്‍ മാനേജരായിരുന്ന മലപ്പുറം പൂങ്കോട് വെള്ളയൂര്‍ സ്വദേശി, അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഭാര്യ എന്നിവരാണ് പ്രതികള്‍. ഭര്‍ത്താവിന് 55,000 രൂപയും ഭാര്യക്ക് 30,000 രൂപയുമായിരുന്നു ശമ്പളം.
സ്ഥാപന ഇടപാടുകളില്‍ തിരിമറി നടത്തുകയും കമീഷന് കൈപ്പറ്റുകയും ചെയ്ത് പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2006 മുതല്‍ 2020 വരെ കാലയളവിലാണ് തട്ടിപ്പ് അരങ്ങേറിയത്.
Post Your Comments