Latest NewsUAENewsInternationalGulf

പുതുവത്സരാഘോഷം: മാസ്‌ക് ധരിക്കാത്തവർക്ക് 3000 ദിർഹം പിഴ

ദുബായ്: പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ മാസ്‌ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാരിൽ നിന്നും 3000 ദിർഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ദുബായിയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി പുതുക്കിയ കോവിഡ് സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം.

Read Also: ജിഹാദ് സ്ഫോടനങ്ങളില്‍ ചാവേറായി പൊട്ടിത്തെറിയ്‌ക്കാനും സ്ത്രീകള്‍ തയ്യാര്‍: ഹമാസ് വനിതാ പ്രസ്ഥാനത്തിന്റെ നേതാവ്

പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം അബുദാബിയിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കുടുംബ ഒത്തുചേരൽ, വിവാഹം, മരണം, പാർട്ടികൾ, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനമാക്കി കുറച്ചു. ഗീൻപാസും 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്കേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകൂവെന്നും അധികൃതർ അറിയിച്ചിരുന്നു.

Read Also: സൗദിയിൽ അനുമതിയില്ലാതെ മരംമുറിക്കുന്നവർക്ക് കർശന ശിക്ഷ: മൃഗവേട്ടയ്‌ക്കെതിരെയും നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button