
കണ്ണൂര്‍: മതബോധമെന്നാല്‍ മത തീവ്രവാദമല്ലെന്നും മത സൗഹാര്‍ദമാണെന്നും മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ചേര്‍ത്ത് മുന്നോട്ട് കൊണ്ടു പോകുകയെന്നതാണ് മുസ്ലീംലീഗിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ഹാളില്‍ മുസ്ലീംലീഗ് ജനപ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ പലരും ശ്രമിച്ചപ്പോള്‍ ചെറുത്തുനിന്നിരുന്നുവെന്നും വര്‍ഗീയ രാഷ്ട്രീയം ലീഗിന്റെ വഴിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം ന്യൂനപക്ഷവികാരം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴും അതിനോട് പോരാടി നിന്നത് ലീഗാണെന്നും ലീഗിന്റെ മതേതരത്വം ടെസ്റ്റ് ചെയ്യാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തിലും പുരോഗതിയിലും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുരോഗതിയില്‍ ലീഗിന്റെ പങ്ക് വലുതാണെന്നും ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ആ ദൗത്യം നന്നായി നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments