കോതമംഗലം: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസുകാരെ അടക്കം ആക്രമിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കോതമംഗലത്ത് ഗുഡ്‌സ് ഡ്രൈവറെ അന്യസംസ്ഥാന തെഴിലാളി മർദ്ദിച്ചു. വാരപ്പെട്ടി മൈലൂരില്‍ അതിഥി തൊഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകര്‍ന്നു. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാ (55) ണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
Also Read:വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ പാലോട് വനമേഖലയില്‍ നിന്ന് കണ്ടെത്തി
മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയില്‍ എത്തിയതായിരുന്നു അലിയാര്‍. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അതിഥിത്തൊഴിലാളി ഇവിടെ എത്തി അലിയാരുമായി വഴക്കായി. പ്രകോപിതനായ അതിഥിത്തൊഴിലാളി അലിയാരിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു. എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്പെന്‍സറിയിലെത്തിച്ചു.
പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹത്തെ പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് പണിക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ അക്രമണാസക്തരാകുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടു വരുന്നത്.
Post Your Comments