കൊച്ചി: പിണറായിക്കെതിരെയും സർക്കാരിനെതിരെയും ആക്രമണം നടത്തിയ കെ മുരളീധരൻ പോലീസിനെതിരെയും രൂക്ഷ വിമർശനം നടത്തി. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ ആക്രമണത്തെയാണ് മുരളീധരൻ പരിഹസിച്ചത്. അതിഥി ദേവോ ഭവ എന്ന് പറഞ്ഞാൽ അതിഥികളെ ദൈവത്തെ പോലെ സ്വീകരിക്കണം എന്നാണ്. അല്ലാതെ അവന്റെ കയ്യിൽ നിന്ന് അടിവാങ്ങുക എന്നല്ല.
ഇതിപ്പോ ഒറ്റ ഒരു പോലീസുകാരന് എഴുനേറ്റു നടക്കാൻ കഴിയുന്നില്ല. ഇത്തരം ഒരു സംഭവം മുൻപ് നടന്നിട്ടുണ്ടോ? പൊലീസുകാരെ വളഞ്ഞിട്ടു അടിച്ചു, വാഹനം തീയിട്ടു. ഈ പോലീസുകാർ നമ്മളെ എങ്ങനെ സംരക്ഷിക്കും? കേരളം കീഴടക്കിയിരിക്കുന്നു മയക്കുമരുന്ന് മാഫിയ ആണ്. ഇവരെ പിടിച്ചാൽ പോലീസുകാർക്കും ഭയമാണ്. കാരണം ഇവരെ പിടിച്ചാൽ പിന്നിൽ പല സിപിഎം നേതാക്കളും ഉണ്ടാവും. തൊപ്പി പോകുന്ന കേസാണ്.
മയക്കുമരുന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്നത് ആരാണെന്നു അന്വേഷിക്കാൻ ധൈര്യമുണ്ടോ അന്നും മുരളീധരൻ ചോദിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ നിലപാടിനേയും മുരളീധരന്‍ വിമര്‍ശിച്ചു. വിശ്വ പൗരന്മാരെ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോള്‍ പാര്‍ട്ടിക്കില്ല. പിണറായിയെ കണ്ടുപഠിക്കാന്‍ യുഡിഎഫ് തയ്യാറല്ല. തരൂരുമായി ബന്ധപ്പെട്ട പ്രശ്‌നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments