Latest NewsNewsInternational

‘നരകത്തിലേക്കുള്ള കിണർ’: ഭൂമിയില്‍ നമുക്ക് കുഴിക്കാൻ കഴിയുന്ന ഏറ്റവും ആഴമേറിയദൂരം എത്രയാണ്, ശേഷം സംഭവിക്കുന്നത്‌ എന്ത്?

ഭൂമിയുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്?

ഭൂമിക്കടിയിൽ സംഭവിക്കുന്നത് ഏതാണെന്ന് നമുക്ക് അറിയാൻ സാധിക്കില്ല. ഭൂമിയുടെ ഉൾവശം ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്. ഇതുവരെ കുഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ദ്വാരം എത്രയാണ്? എത്ര ആഴത്തിൽ നമുക്ക് ഭൂമിയിൽ കുഴിക്കാൻ സാധിക്കും?  അതിനു ശേഷം ഉള്ള ഭാഗത്ത് നടക്കുന്നത് എന്തായിരിക്കും? അങ്ങനെ നിരവധി ചോദ്യങ്ങൾ ഭൂമിയുടെ ആഴവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്.

നോർവീജിയൻ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാതെ റഷ്യയിലെ മർമൻസ്‌കിൽ ഉപേക്ഷിക്കപ്പെട്ട ഒരു പ്രൊജക്റ്റ് സൈറ്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഭൂമിയുടെ അഗാതത്തിലേക്ക് ഒരു കുഴി ഉണ്ട്. നാട്ടുകാർ അതിനെ നരകത്തിലേക്കുള്ള കിണർ എന്നാണു വിളിക്കുന്നത്. നിലവിൽ ഈ ആഴമേറിയ കുഴി മൂടപ്പെട്ടിരിക്കുകയാണ്. തുറക്കാനാകാത്തവിധം, എന്നാൽ ഇതൊരു ഹൊറർ ഫിലിമിന്റെ അന്തരീക്ഷമാണ് നൽകുന്നത്. ഇതുവരെ കുഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ദ്വാരമാണ് ഇവിടെയുള്ളത്.

Also Read:ക്ഷേത്രത്തിന് നേരെ ആക്രമണം : വിളക്കുകളും പൂജാസാധനങ്ങളും തകര്‍ത്തു

ലോകത്തിലെ ഏറ്റവും ആഴമേറിയ ദ്വാരത്തെക്കുറിച്ചുള്ള ഏവരുടെയും അന്വേഷണങ്ങൾ അവസാനിക്കുന്നത് ഒക്ലഹോമയിലെ ബറോഡ ഗ്യാസ് കിണറിലും കോല സൂപ്പർഡീപ് ബോർഹോൾ സ്‌ക്രീംസിലും ആണ്. ഭൂമിയുടെ ഉൾവശം പഠിക്കുവാനുള്ള ഏറ്റവും മികച്ച ഒരു മാർഗ്ഗം എന്ന് പറയുന്നത് ഒരു കുഴി കുഴിക്കുക എന്നതാണ്. പലരും ഗവേഷണത്തിനും വാണിജ്യത്തിനും ഒക്കെയായി നിരവധി കുഴികൾ കുഴിച്ചിട്ടുണ്ട്. അത്തരത്തിൽ ഭൂമിയുടെ ഉൾവശം പഠിക്കാനായി ഒരുകൂട്ടം ശാസ്ത്രഞ്ജരും എഞ്ചിനീയർമാരും ഇറങ്ങിത്തിരിച്ച്, പല തവണയായി കുഴിച്ച ദ്വാരമാണ് ‘കോല സൂപ്പർഡീപ് ബോർഹോൾ സ്‌ക്രീംസ്’. വെറും ഒമ്പത് ഇഞ്ച് വ്യാസം മാത്രമാണ് ഈ ദ്വാരത്തിനുള്ളത് (ഏകദേശം 23 സെന്റീമീറ്റർ). ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 7.5 മൈൽ (അല്ലെങ്കിൽ 12,262 മീറ്റർ) ആഴത്തിലാണുള്ളത്. ഇത്രയും ആഴത്തിൽ കുഴിക്കാൻ ഏകദേശം 20 വർഷമെടുത്തു. ദ്വാരം ‘കഴിയുന്നത്ര ആഴത്തിൽ’ ഇനിയും കുഴയ്ക്കുക എന്നതായിരുന്നു ശാസ്ത്രഞ്ജരുടെ ലക്ഷ്യം. 14,500 മീറ്റർ ആണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉയർന്ന താപനിലയിൽ എത്തിയപ്പോൾ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും കൂടുതൽ ആഴത്തിൽ കുഴിക്കുക എന്ന പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

ഉപരിതലത്തിൽ നിന്ന് 7.5 മൈൽ താഴെയായി, 2.7 ബില്യൺ വർഷം പഴക്കമുള്ള പാറകൾ ഏകദേശം 180 ഡിഗ്രി സെൽഷ്യസ് (അല്ലെങ്കിൽ 356 ഡിഗ്രി ഫാരൻഹീറ്റ്) താപനിലയിലാണ്. പ്രതീക്ഷിച്ചതിലും ഇരട്ടി ചൂടായിരുന്നു ഇത്. ഈ അന്തരീക്ഷത്തിൽ മുന്നോട്ടുള്ള പോക്ക് അവർക്ക് സാധ്യമായിരുന്നില്ല. അത്തരം ഉയർന്ന താപനില ഡ്രിൽ ബിറ്റുകളെയും പൈപ്പുകളെയും നശിപ്പിക്കാൻ കഴിയുന്നതായിരുന്നു. പാറകൾ കൂടുതൽ സുഗമമായി മാറുന്നവയായിരുന്നു. ആ താപനിലയിൽ ചുറ്റിനുമുള്ള പാറകൾ പ്ലാസ്റ്റിക്ക് പോലെ സ്വഭാവസവിശേഷതയുള്ളവ എന്നായിരുന്നു കോലയിലെ റഷ്യൻ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്.

1992-ൽ ഡ്രില്ലിംഗ് നിർത്തുകയും ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം പ്രോജക്റ്റ് സൈറ്റ് ഉപേക്ഷിക്കുകയും ചെയ്തു. ഖത്തറിലെ അൽ ഷഹീൻ ഓയിൽ ഫീൽഡിൽ തുരന്ന 12,289 മീറ്റർ ബോർഹോളും റഷ്യൻ ദ്വീപായ സഖാലിനിനടുത്തുള്ള 12,345 മീറ്റർ ഓഫ്‌ഷോർ എണ്ണക്കിണറും ഉൾപ്പെടെ, മനുഷ്യർ പിന്നീട് നീളമുള്ള കുഴൽക്കിണറുകൾ കുഴിച്ചു. എന്നാൽ കോലയിലെ ദ്വാരം ഏറ്റവും ആഴമേറിയതായി തുടരുന്നു. അതിനെ തോൽപ്പിക്കാൻ ആർക്കും സാധിച്ചില്ല.

Also Read:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രണ്ടു കുട്ടികള്‍ മരിച്ചു: ദുരിതബാധിതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് പരാതി

ഭൂമി കുഴിക്കുന്നതിലൂടെ നമ്മുടെ ഭൂമിയുടെ ഉപരിതലം എത്രത്തോളം സുതാര്യമാണെന്നും അവിടെ എന്തൊക്കെ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും നമുക്ക് മനസ്സിലാകുന്നുണ്ട്. സത്യത്തിൽ മുട്ടയിൽ ഒക്കെ ഉള്ളതുപോലെ ഭൂമിക്ക് ഒരു പുറംതോട് ഉണ്ട്. ചെറിയ പ്ലേറ്റുകൾ ആയി പിളർന്നിരിക്കുകയാണ് ഇവ, എന്നാൽ വളരെയധികം പ്ലാസ്റ്റിക് പോലെയുള്ള ഒന്നായാണ് തോന്നുക. അതോടൊപ്പം പലരും ഭൂമിയെ പല ദ്വാരങ്ങൾ ആക്കി മാറ്റിയിട്ടുണ്ട്. ആഴമേറിയ നിരവധി വാഹനങ്ങളാണ് ലോകത്തിൻറെ പല ഭാഗങ്ങളിൽ കാണാറുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button