തിരുവനന്തപുരം : കോട്ടൂരില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. പൂജക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്ര വളപ്പില്‍ അതിക്രമിച്ച് കടന്ന ഒരു സംഘം വിളക്കുകളും പൂജാസാധനങ്ങളും തകര്‍ത്തു.
തുടർന്ന് ക്ഷേത്രം ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടാണ് ആക്രമണമുണ്ടായത്. ക്ഷേത്രം വൃത്തിയാക്കുന്ന ജോലിക്കാരന്‍ റഷീദ്, മാധവി, കാണി എന്നിവര്‍ക്കെതിരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു.
Read Also : പോലീസുകാർ നാണം കെടുത്തുന്നു, പൊലീസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റം: സിപിഐഎം
എല്ലാ ജാതി മതസ്ഥരും എത്തുന്ന ക്ഷേത്രമാണ് കോട്ടൂര്‍ മുണ്ടണിയില്‍ മാടന്‍ തമ്പുരാന്‍ ക്ഷേത്രം. ആക്രമണത്തിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തി, വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്നിവ ചൂണ്ടിക്കാട്ടി ക്ഷേത്രം ട്രസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments