Latest NewsKeralaNewsIndiaCrime

കേരളത്തിൽ വർധിച്ചു വരുന്ന അതിക്രമങ്ങൾ: ആഭ്യന്തരം ഒരുമാസം യോഗിയെ ഏല്പിക്കണമെന്ന് സോഷ്യൽ മീഡിയ

സംസ്ഥാനത്ത് ഗുണാവിളയാട്ടം വർധിച്ച് വരികയാണ്. തിരുവനന്തപുരത്ത് മാത്രം ഡിസംബറിൽ റിപ്പോർട്ട് ചെയ്തത് 21 ഗുണ്ടാ ആക്രമങ്ങളാണ്. കൊച്ചിയിലും സ്ഥിതി മറിച്ചല്ല. വീട് കയറി സ്ത്രീകളെ വരെ ആക്രമിക്കുന്ന സംഭവം ഉണ്ടായി. ഒടുവിൽ അവസാനത്തേതായി പൊലീസുകാരെ വരെ വിറപ്പിച്ച് കിഴക്കമ്പലത്ത് സർക്കാർ അതിഥി തൊഴിലാളികൾ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ കലാപാവസ്ഥ ഉണ്ടാക്കി. എന്നിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മാത്രം വിഷയത്തിന്റെ ഗൗരവം മനസിലായിട്ടില്ലെന്നും കേരളത്തിൽ അടുത്തിടെ നഷ്ടമായ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്നുമുള്ള വിമർശനമാണ് എങ്ങും.

Also Read:പെണ്ണിനെ പടച്ചതും പുരുഷനെ പടച്ചതും രണ്ട് രീതിയിൽ, തലച്ചോറിന്റെ തൂക്കം വരെ വ്യത്യാസമുണ്ട്: അബ്ദുല്‍ ഹകീം അസ്ഹരി

കേരളത്തിൽ വർധിച്ചു വരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരം ഒരുമാസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഏല്പിക്കണമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. യോഗി ആദിത്യനാഥിന്റെ കയ്യിൽ ആഭ്യന്തരം സുരക്ഷിതമായിരിക്കുമെന്നാണ് പരക്കെയുള്ള അഭിപ്രായം. യോഗിയുടെ കീഴിലുള്ള യു.പി പോലീസിന്റെ മികച്ച പ്രവർത്തനങ്ങളും ഇടപെടലുകളും ഇക്കൂട്ടർ ചർച്ചയാക്കുന്നുണ്ട്. പോലീസുകാർക്ക് നേരെ വിരലുയർത്താൻ പോലും യു.പിയിലുള്ളവർക്ക് ധൈര്യമുണ്ടാകില്ല എന്നും, എന്നാൽ കേരളത്തിൽ അന്യസംസ്ഥാനത്ത് നിന്ന് വന്നവർ കേരള പോലീസിന്റെ നെഞ്ചത്ത് കയറി ഭയപ്പെടുത്തുന്ന കാഴ്ചയാണ് കാണേണ്ടി വന്നതെന്നും ഇതിന്റെ പ്രധാന വ്യത്യാസവും കാരണവും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നവർ ആണെന്നുമാണ് വിമർശനം ഉന്നയിക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണമെന്നാണ് പതുവെയുള്ള വിലയിരുത്തൽ. ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥത മുതലെടുത്താണ് തലസ്ഥാനത്ത് തന്നെ ഗുണ്ടാ സംഘങ്ങൾ ഇത്രയുമധികം ആക്രമണങ്ങൾ നടത്തുന്നത്. ഗുണ്ടകളെ നിലയ്ക്ക് നിർത്തേണ്ട പൊലീസിന് പല സാഹചര്യത്തിലും അതിനു കഴിയുന്നില്ല. ഒരുവേള അക്രമികളിൽ നിന്നും മർദ്ദനം ഏറ്റുവാങ്ങി ചികിത്സ നേടേണ്ട രീതിയിൽ വരെയായി കേരള പോലീസിന്റെ ദുരവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button