പനാജി: ഗോവയിലെ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു. എട്ടുവയസ്സുകാരനിലാണ് ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ നിന്നും ഈ മാസം 17-നാണ് കുട്ടി ഗോവയിൽ എത്തിയത്.
സംശയം തോന്നിയതോടെ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാനെ വെളിപ്പെടുത്തി.
സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക്, ഗോവയിൽ ആഘോഷമായി നടക്കുന്ന പുതുവത്സര പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ടൂറിസം വകുപ്പിനോട് കോവിഡ് വ്യാപനം തടയുന്നതിന് വേണ്ട നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെയൊക്കെയുള്ള നിയന്ത്രണങ്ങളായിരിക്കും നിലവിൽ വരിക എന്നുള്ളത് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.
Post Your Comments