അബുദാബി: ആദ്യ സിവിൽ വിവാഹ കരാർ പുറപ്പെടുവിച്ച് യുഎഇയിൽ പുതുതായി ആരംഭിച്ച അമുസ്ലിം കുടുംബ കോടതി. കനേഡിയൻ പൗരന്മാരുടെ വിവാഹ കരാറിനാണ് അബുദാബിയിലെ പ്രത്യേക കോടതി രൂപം നൽകിയത്. കോടതി നടപടികൾ എളുപ്പമാക്കിയതിന് നവദമ്പതികൾ കോടതിയ്ക്ക് നന്ദി അറിയിച്ചു.
Read Also: കെ റയിലിന്റെ ഇരകൾ സ്വന്തം സ്ഥലത്തു നിന്നു കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരായിരിക്കും: സച്ചിദാനന്ദൻ
ഈ മാസം 14നാണ് യുഎഇയിൽ താമസിക്കുന്ന മുസ്ലിങ്ങൾ അല്ലാത്തവരുടെ വ്യക്തിഗത, കുടുംബ കേസുകൾ പരിഗണിക്കുന്നതിനായി പ്രത്യേക കുടുംബ കോടതി സ്ഥാപിച്ചത്. വിവാഹ മോചനം ഉൾപ്പെടെ കുടുംബ പ്രശ്‌നങ്ങൾ സങ്കീർണ നടപടികളും സാക്ഷി വിസ്താരവും ഒഴിവാക്കി വേഗത്തിൽ പരിഹരിക്കുന്നതിനായാണ് കോടതി ആരംഭിച്ചത്. സ്വത്തിന്റെ പിന്തുടർച്ചാവകാശം ഉൾപ്പെടെ 20 വകുപ്പുകൾ ചേർന്ന നിയമം നടപ്പാക്കുന്നതിന്റെ തുടർച്ചയായാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.
Post Your Comments