ദില്ലി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന വ്യാജ വാർത്ത മലയാളം മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് രംഗത്തെത്തിയത്.
ഇക്കാര്യം ട്വിറ്ററിലൂടെയാണ് മമത അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു. കോൺഗ്രസും കേന്ദ്രത്തെ വിമർശിച്ച് രംഗത്തു വന്നു. ഇതിനു പിന്നാലെ മാധ്യമങ്ങളും ഇതേറ്റെടുക്കുകയായിരുന്നു എങ്കിലും മലയാള മാധ്യമങ്ങൾ ഇപ്പോഴും ഇത് തിരുത്താൻ തയ്യാറല്ല. മിഷനറീസ് ഓഫ് ചാരിറ്റി തന്നെ ഇതിൽ വ്യക്തതയുമായി രംഗത്ത് വന്നിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിശദീകരണവുമായി രംഗത്തെത്തി.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. അക്കൗണ്ട് മരവിപ്പിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റി ആണ് ബാങ്കിനെ സമീപിച്ചതെന്ന് എസ്ബിഐ അറിയിച്ചതായും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
വിഷയത്തിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ,
മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചു, ബ്ലോക്ക് ചെയ്തു എന്നൊക്കെ ഉള്ള പ്രചാരണങ്ങൾക്ക് എതിരെ മിഷനറീസ് ഓഫ് ചാരിറ്റിയും SBI യും തന്നെ മറുപടി പറഞ്ഞു കഴിഞ്ഞു…
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് SBI ക്ക് അപേക്ഷ നൽകിയത് എന്നു അവർ തന്നെ കത്തിൽ പറയുന്നു. മാത്രമല്ല വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കാൻ സാധിക്കുന്ന FCRA അക്കൗണ്ടുകൾ ഒന്നും തന്നെ കേന്ദ്ര സർക്കാർ റദ്ദ് ചെയ്യുകയോ കാൻസൽ ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് മിഷനറീസ് ഓഫ് ചാരിറ്റി തന്നെ വ്യക്തമായി പറയുന്നു… പിന്നെ ഈ വ്യാജ വാർത്ത മലയാള മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി എന്നത് ആണ് ചോദ്യം ?
ഒക്ടോബർ 31വരെ ആയിരുന്നു നിലവിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ FCRA അക്കൗണ്ടിന്റെ കാലാവധി എങ്കിലും ഡിസംബർ 31 വരെ അത് നീട്ടി നൽകുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചെയ്തത്. തുടർന്ന് നിയമപ്രകാരം FCRA അക്കൗണ്ട് പുതുക്കാൻ ഉള്ള നടപടികളിൽ ചിലത് പൂർത്തിയാക്കാൻ മിഷനറീസ് അധികൃതർക്ക് സാധിക്കാത്തത് മൂലം ഇനിയും ആ അക്കൗണ്ട് ഉപയോഗിച്ചാൽ നിയമലംഘനം ആവും എന്നു കണ്ടാണ് ഡിസംബർ 31 ന് മുൻപ് FCRA അക്കൗണ്ട് ഫ്രീസ് ചെയ്യാനായി അവർ തന്നെ സ്റ്റേറ്റ് ബാങ്കിൽ അപേക്ഷ കൊടുത്തത്…
Post Your Comments