Latest NewsUAENewsInternationalGulf

ദുബായിയിൽ 300 ൽ അധികം പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചു

ദുബായ്: ദുബായിയിൽ 300 ൽ അധികം പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചു. ജുമൈറ ബീച്ച് ഏരിയയിൽ ഏകദേശം 307 പെയ്ഡ് പാർക്കിംഗ് സ്ലോട്ടുകളാണ് ചേർത്തിരിക്കുന്നത്. ജുമൈറയിലും ഉമ്മു സുഖീമിലുമാണ് പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്.

Read Also: ‘മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു, എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ല’: കെ.മുരളീധരന്‍

ജുമൈറ ബീച്ച് ഏരിയയിൽ ഏകദേശം 307 പെയ്ഡ് പാർക്കിംഗ് സ്ലോട്ടുകൾ ചേർത്തിട്ടുണ്ട്. ജുമൈറ ബീച്ചിൽ നാല് പാർക്കിംഗ് യാർഡുകളിലായാണ് പുതിയ സോണുകളെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പാർക്കിംഗ് ഏരിയയിൽ നിന്നുള്ള ബീച്ചിന്റെയും നടപ്പാതയുടെയും പ്രവേശനക്ഷമത ഇത് സുഗമമാക്കുമെന്നും ആർടിഎ വ്യക്തമാക്കി.

നിശ്ചിത മെഷീനുകളിൽ പണമായോ നോൽ കാർഡായോ ഫീസ് അടയ്ക്കാം. കൂടാതെ, വാഹനമോടിക്കുന്നവർക്ക് ആർടിഎ ദുബായ് ആപ്പ്, എസ്എംഎസ്, വാട്ട്സ്ആപ്പ് എന്നിവ വഴി പണമടയ്ക്കാം.

Read Also: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകം: കൃത്യത്തില്‍ പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button