KeralaLatest NewsNews

രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ അനുവദിക്കില്ല: തിയറ്ററുകൾക്ക് പിന്നാലെ ദേവാലയങ്ങളിലും നിയന്ത്രണം

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് സംസ്ഥാനത്ത് നിയന്ത്രണങ്ങളുമായി സർക്കാർ. ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം നടപ്പിലാക്കുന്നു. ദേവാലയങ്ങളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകള്‍ക്കാണ് നിയന്ത്രണം. രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ക്ക് അനുമതിയില്ല. വ്യാഴാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലെ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്

read also: കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം: കെ.സുധാകരന്‍ എംപി

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഈ ദിവസങ്ങളിൽ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഉണ്ടാവില്ലെന്നു സർക്കാർ അറിയിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യു. കടകള്‍ 10 മണിയ്ക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പൊലീസിന്റെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവല്‍സരാഘോഷങ്ങള്‍ തടയുക എന്ന ലക്ഷ്യമിട്ടാണ് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button