സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഒഴിവുകള്‍. ജനറല്‍ മാനേജര്‍, അക്കൗണ്ട് ഓഫീസര്‍ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ നേരിട്ടുള്ള നിയമനമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.
Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകം: കൃത്യത്തില്‍ പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍
ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും എം.ബി.എ.യും കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സി.എ./ ഐ.സി.ഡബ്ലു.എ ആണ് യോഗ്യത. 50 വയസാണ് രണ്ട് തസ്തികയിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി.
അപേക്ഷ: ബയോഡേറ്റയും യോഗ്യതാരേഖകളുടെ പകര്‍പ്പുകളുമടങ്ങിയ അപേക്ഷ Chairman & Managing Director, Kerala State Beverages (M&M) Corporation Limited, Bevco Tower, Vikas Bhavan PO, Palayam, Thiruvananthapuram 695033 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
Post Your Comments