KeralaLatest NewsIndia

മുടികൊഴിച്ചിൽ മരുന്ന് കഥ വിശ്വസിക്കാതെ ഇഡി, മോന്‍സന്റെ കള്ളപ്പണക്കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തു

മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം.

കൊച്ചി: നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോന്‍സണ്‍ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോണ്‍സണ്‍ മാവുങ്കലുമായുള്ള സമ്പത്തിക ഇടപാടിലും അന്വേഷണം നടന്നു.മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം.

ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളേക്കുറിച്ച് അറിയുന്നതിനുവേണ്ടിയാണ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷത്തില്‍ ശ്രുതിലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രാഥമിക ഘട്ടത്തില്‍ ശ്രുതി ലക്ഷ്മിയില്‍ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇഡിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്.

മോന്‍സന്‍ മാവുങ്കലിന്റെ അടുത്ത് ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സതേടിയെന്നായിരുന്നു നടി ശ്രുതി ലക്ഷ്്മി വിവാദങ്ങളില്‍ പ്രതികരിച്ചത്. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടാണ് ഡോക്ടറുടെ ചികിത്സ തേടിയത്. അദ്ദേഹം മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായതായും നടി പറഞ്ഞിരുന്നു.മോന്‍സണ്‍ മാവുങ്കലുമായി തനിക്കൊരു ബന്ധവുമില്ലെന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചിരുന്നു. താനുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button