![ISL KERALA BLASTERS VS HYDERABHAD](/wp-content/uploads/2020/01/ISL-KERALA-BLASTERS-VS-HYDERABHAD.jpg)
മുംബൈ: ആരാധകരാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ കരുത്തെന്ന് കോച്ച് ഇവാന് വുകുമാനോവിച്ച്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ അതിശയിപ്പിക്കുന്നതാണെന്നും വീഴ്ചകളിലും ടീമിനെ കൈവിടാതെ ആരാധകർ കൂടെയുണ്ടെന്ന് വുകുമാനോവിച്ച് ചൂണ്ടിക്കാട്ടി.
‘ടീം ഇപ്പോള്‍ പുലര്‍ത്തുന്ന മികവ് തുടര്‍ന്നും ഉണ്ടാവണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ആരാധകരുടെ പിന്തുണ ഗോവയില്‍ ഇരുന്ന് കൊണ്ട് ഞങ്ങള്‍ക്ക് അനുഭവിക്കാനാവുന്നുണ്ട്. ആ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്’.
‘ഈ വിജയങ്ങളൊക്കെ കൊച്ചിയിലെ നിറഞ്ഞുകവിഞ്ഞ ഗ്യാലറികള്‍ക്ക് മുന്നിലാണ് ഞങ്ങള്‍ ആഘോഷിക്കേണ്ടിയിരുന്നത്. നിര്‍ഭാഗ്യം കൊണ്ടാണ് അതിന് കഴിയാതെ പോവുന്നത്. മഹാമാരിക്കാലം അവസാനിക്കുമ്പോള്‍ കാണികളുടെ ആവേശത്തിനിടയില്‍ പന്തു തട്ടാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ’ വുകുമാനോവിച്ച് പറഞ്ഞു.
Read Also:- പുതിയ സ്കോർപിയോ 2022 വിപണയിൽ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ലീഗില്‍ ഒപ്പത്തിനൊപ്പമാണ്.അവസാന രണ്ടു മത്സരങ്ങളില്‍ 3-0 എന്ന സ്കോറിന് ചെന്നൈയിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അവസാന ആറു മത്സരങ്ങളില്‍ ടീം പരാജയം അറിഞ്ഞിട്ടില്ല.
Post Your Comments