Latest NewsYouthNewsMenWomenLife StyleHealth & Fitness

വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ വയറിളക്കം മരണത്തിന് വരെ കാരണമായേക്കാം

വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്

വയറിളക്കം ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വരാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് ഇത്തരത്തിലുള്ള അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍.

Read Also : സർക്കാരിന്റെ ലാപ്ടോപ്പുകള്‍ തിരിച്ചുനല്‍കി ആദിവാസി വിദ്യാര്‍ഥികള്‍: ‘ഉണ്ടായിട്ടും പ്രയോജനമില്ല’

വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിക്കാനുള്ള സാധ്യതയുണ്ട്. ദിവസവും നാലോ അഞ്ചോ തവണ ടോയ്‌ലറ്റില്‍ പോയാല്‍ ഉറപ്പിക്കാം നിങ്ങള്‍ക്ക് വയറിളക്കം ഉണ്ടെന്നത്. ശരീരത്തിലെ എല്ലാ വിധത്തിലുള്ള ജലാംശവും ഇതിലൂടെ നഷ്ടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button