ErnakulamKeralaNattuvarthaLatest NewsNews

കിഴക്കമ്പലം സംഘർഷം: പിന്നിൽ തീവ്രവാദ ബന്ധം?, കേന്ദ്ര സംഘം അന്വേഷണത്തിനെത്തി

കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനുനേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കാൻ കേന്ദ്ര ഇന്റലി‍ജൻസ് സംഘം സ്ഥലത്തെത്തി. അക്രമികൾ ഉത്തര – കിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ് എന്നതിനാൽ ഇവർക്കിടയിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് അന്വേഷണം.

2019ൽ മണ്ണൂരിൽവച്ച് ബോഡോ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തിൽ ഇവിടെ ഒളിവിൽ കഴിയുന്നവരാണ് പിടിയിലായത്. ഇത്തരത്തിൽ ആരെങ്കിലും കിഴക്കമ്പലത്ത് സംഘർഷമുണ്ടാക്കിയ സംഘത്തിലുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

ഒമിക്രോൺ: കേരളത്തിൽ 30 മുതൽ രാത്രികാല നിയന്ത്രണം, വാഹനപരിശോധന ശക്തമാക്കും

അതേസമയം സ്ഥിരം മദ്യപാനികളായ തൊഴിലാളികൾ ലഹരി ഉപയോഗിച്ച് അക്രമാസക്തരായതാണ് എന്നല്ലാതെ മറ്റൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. തൊഴിലാളികൾ പരസ്പരം ആക്രമിച്ചത് വംശീയ ആക്രമണമാണോ എന്നായിരുന്നു കേന്ദ്ര സംഘം ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നത്. വിവിധ സംസ്ഥാനക്കാർക്കിടയിലെ വൈരമോ, ജാതി വൈരമോ ഉണ്ടോ എന്നു പരിശോധിച്ചെങ്കിലും ആക്രമണം നടത്തിയ ഇരു ചേരിയിലും എല്ലാ വിഭാഗത്തിലുള്ള ആളുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം വംശീയ അതിക്രമ സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button