തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും തികഞ്ഞ അവഗണനയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ഇനി വികസനം വരാന്‍ പാടില്ലെന്ന നിഷേധാത്മക നിലപാണ് പ്രതിപക്ഷത്തിന്റേതെന്നും, ബിജെപിയെ രാഷ്ട്രീയമായി നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘യുഡിഎഫും ബിജെപിയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്, വര്‍ഗീയ ധ്രുവീകരണത്തിനാണ് അവര്‍ ശ്രമിക്കുന്നത്. ഓരോ ചെറിയ വിഷയത്തിലും വര്‍ഗീയത കലര്‍ത്തി അവരുടെ നയങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഇതിനുള്ള കുറുക്കുവഴിയായാണ് വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
:ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തേ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമാറി രണ്ട് സംഘടനകളുടെയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. മുസ്ലീം ലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ആ പാര്‍ട്ടിയിലെ തന്നെ സമാധാന കാംഷികളായവര്‍ രംഗത്തെത്തണമെന്നും നാടിനാവശ്യമായ പദ്ധതികളൊന്നും ഉപേക്ഷിക്കില്ല’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments