MalappuramKeralaLatest NewsNewsIndia

കോ​ഴി ഫാ​മി​ൽ കോടികളുടെ തട്ടിപ്പ്: മ​ല​പ്പു​റം സ്വ​ദേ​ശികളായ ദമ്പതികൾക്കായി പോലീസ് അന്വേഷണം

കോ​യ​മ്പ​ത്തൂ​ർ: കോ​ഴി ഫാ​മി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ൾ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി മു​ങ്ങി​യ​താ​യി പ​രാ​തി. പൊ​ള്ളാ​ച്ചി ആ​ന​മ​ല ഒ​ട​യാ​കു​ളം ചെ​മ്മ​ണാം​പ​തി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എംഎ​സ്എ​ൻ ഹാ​ച്ച​റീ​സ്​ ക​മ്പ​നി​യു​ടെ സോ​ണ​ൽ മാ​നേ​ജ​രാ​യി​രു​ന്ന മ​ല​പ്പു​റം പൂ​​ങ്കോ​ട്​ വെ​ള്ള​യൂ​ർ സ്വ​ദേ​ശി, അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി ചെ​യ്​​തി​രു​ന്ന ഭാ​ര്യ എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ൾ.

2006 മു​ത​ൽ 2020 വ​രെ കാ​ല​യ​ള​വി​ൽ സ്​​ഥാ​പ​ന ഇ​ട​പാ​ടു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തു​ക​യും ക​മീ​ഷ​ൻ ​കൈ​പ്പ​റ്റു​ക​യും ചെ​യ്​​ത്​ പ​ത്ത്​ കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്. ദ​മ്പ​തി​ക​ൾ മ​ല​പ്പു​റ​ത്തും മ​റ്റു​മാ​യി വീ​ടു​ക​ളും നി​ര​വ​ധി ഭൂ​സ്വ​ത്തു​ക്ക​ളും വാ​ങ്ങി​ക്കൂ​ട്ടി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ടെത്തി. ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ​ പോ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു. പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അന്വേഷണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല ക്രൈം​ബ്രാ​ഞ്ച്​ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button