IdukkiLatest NewsKeralaNattuvarthaNews

കാട്ടാനയുടെ ആക്രമണം : എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു

ചോക്കനാട് എസ്റ്റേറ്റില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ ഒറ്റയാനയാണ് സതിഷ് കുമാറിന്റെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് കേടുപാടുകൾ വരുത്തിയത്

ഇടുക്കി: മൂന്നാർ ചോക്കനാട് എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. ഒറ്റയാൻ ആണ് സതിഷ് കുമാർ എന്നയാളുടെ വാഹനത്തിന് കേടുപാടുകൾ വരുത്തിയത്.

ചോക്കനാട് എസ്റ്റേറ്റില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ ഒറ്റയാനയാണ് സതിഷ് കുമാറിന്റെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് കേടുപാടുകൾ വരുത്തിയത്. ഒറ്റയാൻ എത്തിയ ശബ്ദം കേട്ട് തൊഴിലാളികൾ പുറത്തിറങ്ങിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

Read Also : പ്രധാനമന്ത്രി ഇന്ന് ഹിമാചല്‍ പ്രദേശില്‍: 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമീപത്തെ കാടുകളില്‍ നിലയുറപ്പിച്ചിരുന്ന ഒറ്റയാൻ ദിനവും ടൗണിലും എസ്റ്റേറ്റ് മേഖലകളിലും എത്തി കടയും കൃഷിയും നശിപ്പിക്കുന്നത് തുടരുകയാണ്.

തൊഴിലാളികളുടെ ഉറക്കംകെടുത്തി കാട്ടന ശല്യം മൂന്നാർ ടൗണിലും തോട്ടം മേഖലയിലും രുക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വകരിക്കാത്തതിൽ തൊഴിലളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button