Latest NewsNewsInternationalGulfQatar

ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പും മെട്രാഷ് ഇ-വാലറ്റിൽ സൂക്ഷിക്കാം

ദോഹ: ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പും ഇനി മെട്രാഷ് ഇ-വാലറ്റിൽ സൂക്ഷിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ് 2 വിലെ ഇ-വാലറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ഡ്രോപ് ഡൗൺ പട്ടികയിൽ നിന്നു നിശ്ചിത ഖത്തർ ഐഡി നമ്പർ തിരഞ്ഞെടുക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വകുപ്പുകളിലെ സേവന ഇടപാടുകളിൽ ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പുകൾ ഉപയോഗിക്കാം.

Read Also: എങ്കില്‍ നിന്നെ വീട്ടില്‍ വന്ന് കണ്ടോളാം: യുവാവിനെയും മാതാവിനെയും പോലീസ് വീടുകയറി മർദ്ദിച്ചുവെന്ന് പരാതി

രാജ്യത്തെ ജനങ്ങൾക്കു തങ്ങളുടെ ഖത്തർ ഐഡി, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയ ഔദ്യോഗിക രേഖകൾ ഡിജിറ്റലായി മെട്രാഷിൽ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇ-വാലറ്റ്. മെട്രാഷ് 2 വിൽ ഇ-വാലറ്റ് ഉൾപ്പെടെ 220 ൽ അധികം സേവനങ്ങൾ ലഭിക്കും. മലയാളം, ഇംഗ്ലിഷ്, അറബിക്, ഉറുദു, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലാണ് സേവനം ഒരുക്കിയിട്ടുള്ളത്.

Read Also: വഖഫ്: സമസ്തയുടെ നിലപാട് സ്വാഗതാർഹം, വിഷയം ലീഗ് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചതായി സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button