KeralaNattuvarthaNews

ഡൽഹിയിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു

ന്യൂഡൽഹി : കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ 0.55 ശതമാനം വർധനവുണ്ടായ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ അഞ്ച്​ വരെയാണ് നിയന്ത്രണം. ഒമിക്രോൺ വകഭേദം വർധിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതിരോധ നടപടി എന്ന നിലക്കാണ് ഡൽഹി സർക്കാർ രാത്രികാല കർഫ്യു വീണ്ടും കൊണ്ടുവന്നിരിക്കുന്നത്.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലേക്ക്പോകുന്നവർക്കും മടങ്ങുന്നവർക്കും ടിക്കറ്റുകൾ ഹാജരാക്കിയതിന് ശേഷം യാത്ര അനുവദനീയമാണ്.

ഡൽഹിയിൽ ഞായറാഴ്ച 290 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) അനുസരിച്ച്, തുടർച്ചയായി രണ്ട് ദിവസങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 0.5% ആയി തുടർന്നതിനാലാണ് തലസ്ഥാനത്ത് ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചത്. രാത്രി കർഫ്യൂ, സ്‌കൂളുകളും കോളേജുകളും അടച്ചിടൽ, മെട്രോ ട്രെയിനുകളിലും ബസുകളിലും സീറ്റ് കപ്പാസിറ്റി പകുതിയായി കുറയ്‌ക്കൽ, അത്യാവശ്യമല്ലാത്ത കടകളും മാളുകളും അടയ്‌ക്കുന്നത് ഉൾപ്പെടെയുള്ള നിരവധി നിയന്ത്രണങ്ങൾ ‘യെല്ലോ അലർട്ടിനൊപ്പം’ ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button